നീലവാനിലേ പൂങ്കാറ്റിൻ ഗീതമേ
നീലവാനിലേ... പൂങ്കാറ്റിൻ ഗീതമേ...
കുയിൽ പാടുന്നൂ... മയിൽ ആടുന്നൂ... അഴകായ്...
കുയിൽ പാടുന്നൂ... മയിൽ ആടുന്നൂ... അഴകായ്...
കുക്കു കൂക്കുക്കൂ....
കുയിൽ കൂവും കൂക്കുക്കൂ...
മിഴി ചിമ്മാതെ... മൊഴി കേൾക്കാതെ അണയൂ...
മിഴി ചിമ്മാതെ... മൊഴി കേൾക്കാതെ അണയൂ...
നീലവാനിലേ... പൂങ്കാറ്റിൻ ഗീതമേ...
കുയിൽ പാടുന്നൂ... മയിൽ ആടുന്നൂ... അഴകായ്...
കുയിൽ പാടുന്നൂ... മയിൽ ആടുന്നൂ... അഴകായ്...
കനവിലേ... നിനവിലേ...
മധുമഴ പോലെ ശ്രുതിലയമായ് നീ...
കുക്കുരു കുയിലെ വരുമോ...
മിഴികളിൽ.. മൊഴികളിൽ...
നറുകണം പോലെ മൃദുലയമായ് നീ...
ഇനിയുമണയുകയില്ലേ...
ഗാനമായ് നീ... പ്രേമമായ് നീ...
കാറ്റിലാടി വാ ഓമലേ...
ഓമലേ... ഓമലേ...
നീലവാനിലേ... പൂങ്കാറ്റിൻ ഗീതമേ...
കുയിൽ പാടുന്നൂ... മയിൽ ആടുന്നൂ... അഴകായ്...
കുയിൽ പാടുന്നൂ... മയിൽ ആടുന്നൂ... അഴകായ്...
കനവിലേ... കരളിലേ...
കുളിരല പോലെ തരളിതയായ് നീ...
തേടി തേടി വരുമോ...
മലർമിഴീ... എൻ മധുമതീ...
കതിരൊളിപോലെ ഋതു മതിയായ് നീ...
നെഞ്ചിലേറി വരുമോ...
ജീവരാഗമായ്... ഭാവതാളമായ്...
തേരിലേറി വാ തെന്നലേ...
തെന്നലേ... തെന്നലേ...