ധീം തുടി തുടി തോം

ധീരാ...നാ... ആ...
ധീം തുടി തുടി തോം തകതക... 
നീ ജിലുജിലു മിഴി പടപട...
കന്നിപ്പെണ്ണേ നാളെ കല്യാണം...
കല്ലുമല കോർത്ത് വച്ച്...
വൈരമണിക്കമ്മലിട്ട്...
തുമ്പിപ്പെണ്ണേ കിലുകിലുങ്ങി വാ...
ആട്ടവും പാട്ടും വേണം... 
കൊട്ടും കുഴലും വേണം...
ഹേയ്... നാലാളെ കാണുമ്പോൾ നാണിച്ചു നിക്കണം...
നാട്ടാരെ കാണുമ്പോൾ തന്നാനം പാടേണം...
എൻ കരളേ... പൊൻ കരളേ... 
കണിമലരേ... തേന്മലരേ...  

ധീം തുടി തുടി തോം തകതക... 
നീ ജിലുജിലു മിഴി പടപട...
കന്നിപ്പെണ്ണേ നാളെ കല്യാണം...
ഹേയ്... കല്ലുമല കോർത്ത് വച്ച്...
വൈരമണിക്കമ്മലിട്ട്...
തുമ്പിപ്പെണ്ണേ കിലുകിലുങ്ങി വാ... 

കളിപറഞ്ഞ്... ചൂളമടിച്ച്... 
കള്ളക്കണ്ണാൽ നോക്കും നേരത്ത്... 
ഹേയ്... ഒളിച്ചിരുന്ന്... ചാറ്റ് ചെയ്ത്... 
ചീറ്റിപ്പോയ മച്ചാന്മാരെ...
ഹേ... കണ്ടു നിന്റെ കള്ളനാണം 
ചുണ്ടിലൂറും പുഞ്ചിരിയിൽ...
ഹേ... ഹേ... ഹേ... 
കേട്ട് നിന്റെ കൊഞ്ചലുകൾ... 
കാറ്റിലൂറും തേന്മൊഴിയിൽ...
അടിപൊളി അതിലൊരു സുഖ-
മിതിലൊരുരസമുണ്ടേയ്... 

ധീം തുടി തുടി തോം തകതക... 
നീ ജിലുജിലു മിഴി പടപട...
കന്നിപ്പെണ്ണേ നാളെ കല്യാണം...
ഹേയ്... ഹേയ്... കല്ലുമല കോർത്ത് വച്ച്...
വൈരമണിക്കമ്മലിട്ട്...
തുമ്പിപ്പെണ്ണേ കിലുകിലുങ്ങി വാ... 

കണ്ണുപൊത്തി... കഥ പറഞ്ഞ്... 
തുള്ളിവരും മാൻകിടാവോ നീ... ഹോയ്...
ചമഞ്ഞൊരുങ്ങീ... മിനുമിനുങ്ങീ...
ഇടനെഞ്ചിൽ കൂടുകൂട്ടാൻ വാ...
ഈ സ്വരമാരി കുളിരു തൂവി...
അനുരാഗതേൻകുടമായ്...
ഹേയ്... ചങ്കിടിപ്പിൻ താളമോടെ 
നട നടയായ് നീ വരുമ്പോൾ...
അടിപൊളി അതിലൊരു സുഖ-
മിതിലൊരുരസമുണ്ടേയ്... 

ധീം തുടി തുടി തോം തകതക... 
നീ ജിലുജിലു മിഴി പടപട...
കന്നിപ്പെണ്ണേ നാളെ കല്യാണം...
ഹേയ്... കല്ലുമല കോർത്ത് വച്ച്...
വൈരമണിക്കമ്മലിട്ട്...
തുമ്പിപ്പെണ്ണേ കിലുകിലുങ്ങി വാ..
ഹേയ്... ആട്ടവും പാട്ടും വേണം... 
കൊട്ടും കുഴലും വേണം...
നാലാളെ കാണുമ്പോൾ നാണിച്ചു നിക്കണം...
നാട്ടാരെ കാണുമ്പോൾ തന്നാനം പാടേണം...
എൻ കരളേ... പൊൻ കരളേ... 
കണിമലരേ... തേന്മലരേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dheem Thudi Thudi Thom

Additional Info

Year: 
2019

അനുബന്ധവർത്തമാനം