പൊന്മലയോരത്തരുവി

പൊന്മലയോരത്തരുവി
അരുവിയില്‍ നീരാടാനൊരു കുരുവി
അണിയം മണിയം ചില്ലയിലൂഞ്ഞാലാടും കുരുവി
പൊന്മലയോരത്തരുവി
അരുവിയില്‍ നീരാടാനൊരു കുരുവി

തിരുതകൃതിപ്പൊന്നലകളില്‍ നീന്തി - നീന്തി
തിരുവുടലാകെ മിനുക്കി
തിരയില്‍ നിന്നു കരേറിച്ചിറകു കുടഞ്ഞു വരും പൊന്‍കുരുവീ
അക്കരെയിക്കരെ കാടിന്നുത്സവമക്കഥയൊന്നും
നീയുമറിഞ്ഞില്ലേ
പൊന്മലയോരത്തരുവി
അരുവിയില്‍ നീരാടാനൊരു കുരുവി

കുരുവിക്കീറന്‍ മാറിയുടുക്കാന്‍ - മാറിയുടുക്കാന്‍
ഇളവെയില്‍ പൊന്നാട
അരമണിയണിമുത്തുകള്‍ കോർത്തോരരിയ മലര്‍പ്പട്ടാട
പുടവയണിഞ്ഞവളെത്തും നേരം
പൂങ്കാവിന്നെന്തൊരു രോമാഞ്ചം

പൊന്മലയോരത്തരുവി
അരുവിയില്‍ നീരാടാനൊരു കുരുവി
അണിയം മണിയം ചില്ലയിലൂഞ്ഞാലാടും കുരുവി
പൊന്മലയോരത്തരുവി
അരുവിയില്‍ നീരാടാനൊരു കുരുവി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponmalayoratharuvi

Additional Info

Year: 
1985

അനുബന്ധവർത്തമാനം