താഴമ്പൂ തൊട്ടിലിൽ

താഴമ്പൂ തൊട്ടിലിൽ താമര തുമ്പിയെ
താലോലമാട്ടുവാൻ കാറ്റേ വാ (2)
തുമ്പിക്കിടാവിനു സ്വപ്നത്തിലായിരം
തുമ്പക്കുടങ്ങളിൽ പാലൂട്ട് (2)
(താഴമ്പൂ...)

തുമ്പിക്കൊരായിരം കുമ്പിളിൽ തൂവെണ്ണ
അൻപൊടു നീ കൊട് വെണ്ണിലാവേ (2)
പിച്ചാ പിച്ചാ നടത്തുവാനോടി വാ (2)
പിച്ചകത്തോപ്പിലെ പൂനിലാവേ
താലോലം താലോലം താമരത്തുമ്പീ താലോലം
(താഴമ്പൂ..)

മഞ്ഞക്കിളിയെ കണി കണ്ടുണർന്നാലോ
മന്ദാര പൂ തരും തേൻ മധുരം (2)
മിന്നും പൊന്നിൻ ഞെറി വെച്ചുടുക്കുവാൻ (2)
ചിങ്ങ വെയിലേ ചിറ്റാട തായോ
താലോലം താലോലം താമരത്തുമ്പീ താലോലം
(താഴമ്പൂ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaazhamboo thottilil