തെച്ചിയും ചെമ്പരത്തിയും

ചെത്തിയും ചെമ്പരത്തിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ
നെറ്റിയില്‍ കുളിര്‍ചന്ദന നിലാ പൊട്ടു കുത്തിയ പൈതലേ
മഞ്ഞപ്പട്ടു ചുറ്റിയ പൈതലേ
കണ്‍ തുറന്നു ഞാന്‍ എന്നുമാദ്യം എന്‍ കണ്മണീ നിന്നെ കാണണം
കാണണം കണി കാണണം

കൊഞ്ചിയും കുഴഞ്ഞാടിയും എന്റെ നെഞ്ചില്‍ നീ കളിയാടണം (2)
പിഞ്ചുകാലടി പിച്ച വയ്പതും കണ്ടെന്‍ കണ്ണു കുളിര്‍ക്കണം (2)
കണ്ടു സന്തോഷാശ്രു പൊഴിക്കണം (ചെത്തിയും..)
ഉള്ളിലെ പൊന്നുറിയില്‍ ഞാന്‍ എന്റെ ഉണ്ണിക്കായ് കാത്തു വെച്ചീടും (2)
നല്ല തൂവെണ്ണ പാലും പാല്‍ച്ചോറും മെല്ലെ നീ വന്നെടുക്കണം (2)
തോഴരെല്ലാര്‍ക്കും പങ്കു വെയ്ക്കണം (ചെത്തിയും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chethiyum

Additional Info

അനുബന്ധവർത്തമാനം