മൃദുലമായ് നെറുകയിൽ

മൃദുലമായ് നെറുകയിൽ ഏതു കൈ വിരൽ
അലികോടെ തഴുകീടും ആർദ്ര സാന്ത്വനം
കാതോരാമാസ്വരം താരാട്ടിനീണമായ്
ഈ തീരാമാതമാവിൻ ജീവതാളമായ്
ജീവതാളമായ്
(മൃദുലമായ് ..)

ഈ വഴിത്താരയിൽ പൂവാക നീർത്തുമീ
കൂടാരം പൂകാനായ് കൂടെ വരാം  (2)
പൂമേനിനീറിയെൻ പൈതലേ നിൻ പൂമിഴീ
നനയരുതെ കനലായ് അരികിൽ വരാം (2)
(മൃദുലമായ് ..)

ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ
കൌമാരം ആരെയോ തേടുകയോ (2)
പെണ്മേനിയെന്നെ പോൽ മണ്ണിനെയൊരുക്കണം
കതിർമണികൾ വിതറി പൊന്നുതരാം (2)
(മൃദുലമായ് ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mridulamay Nerukayil