പ്രിയേ പ്രിയേ പ്രിയദര്‍ശിനി

പ്രിയേ പ്രിയേ പ്രിയദര്‍ശിനി
എന്റെ പ്രണയസമ്മാനം സ്വീകരിക്കൂ
പ്രിയം പ്രിയം വരദായകനെ
നിന്റെ മിഴിതുറന്നെന്നെ അനുഗ്രഹിക്കൂ
പ്രിയേ പ്രിയേ പ്രിയദര്‍ശിനി
എന്റെ പ്രണയസമ്മാനം സ്വീകരിക്കൂ

സാഗരം സാക്ഷിയായ് നമ്മളൊന്നാകുമ്പോള്‍
ആയിരം ആശകള്‍ പൂക്കുമ്പോള്‍
കളഭവുമായ് വരും ഈറന്‍ മണിക്കാറ്റില്‍
ഇരുചേതനയിലെ മന്ത്രങ്ങള്‍
നീയെന്റെ പ്രാണനല്ലോ നീയെന്റെ ഭാഗമല്ലോ
(പ്രിയേ പ്രിയേ...)

വിണ്ണിലെ കന്യകള്‍ പൂമഴ പെയ്യുമ്പോള്‍
വീചികള്‍ ഭാവുകം നേരുമ്പോള്‍
മധുരവുമായ് വരും ഏതോ നിമിഷത്തില്
ഏകാന്തതയിലെ വര്‍ണ്ണങ്ങള്‍
നീയെന്റെ സ്വന്തമല്ലോ നീയെന്റെ സര്‍വമല്ലോ
(പ്രിയേ പ്രിയേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priye priye priyadarsini