സീതപ്പക്ഷിക്കു സീമന്തം

സീതപ്പക്ഷിക്കു സീമന്തം
ആരെല്ലാം പോണു കുരവയിടാൻ
അവളെ നീരാടിക്കാൻ
അഴകായ് കണ്ണെഴുതിക്കാൻ
അമ്പിളിപൊട്ടു തൊടീയ്ക്കാൻ
ആരെല്ലാം പോണൂ -നിങ്ങൾ
ആരെല്ലാം പോണു
സീതപ്പക്ഷിക്കു സീമന്തം
ആരെല്ലാം പോണു കുരവയിടാൻ

പൊന്നിളവേലിക്കുട നിവർത്താൻ
വന്നാട്ടെ വന്നോട്ടേ
കുഞ്ഞിക്കുയിലേ കുഴലു വിളിക്കാൻ
വന്നാട്ടേ വന്നാട്ടേ
നാക്കില്ലാത്തൊരു മൂക്കില്ലാത്തൊരു
നാണം കുണുങ്ങിക്കു നിധി കിട്ടി -ഈ
നാടൻ കറുമ്പിക്കു നിധി കിട്ടി
(സീതപ്പക്ഷിക്കു...)

ചിങ്ങക്കാറ്റേ മധുരം തിന്നാൻ
വന്നാട്ടേ വന്നാട്ടെ
ചിരുതപ്പെണ്ണേ പാട്ടുകൾ പാടാൻ
വന്നാട്ടേ വന്നാട്ടേ
ചുണ്ടും ചോപ്പിച്ചു കരളും തുടുപ്പിച്ചു
മിണ്ടാപ്പൂച്ചയും കലമുടച്ചു -ഈ
മിണ്ടാപ്പൂച്ചയും കലമുടച്ചു
(സീതപ്പക്ഷിക്കു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Seethappakshikku seemantham

Additional Info

Year: 
1985

അനുബന്ധവർത്തമാനം