അച്‌ഛനും അമ്മയ്ക്കും സ്വകാര്യം

അച്‌ഛനും അമ്മയ്ക്കും സ്വകാര്യം
സ്വകാര്യം സ്വകാര്യം
അയ്യയ്യോ ഈ അമ്മാവനും ഏതാണ്ട്
സ്വകാര്യം സ്വകാര്യം
(അച്ഛനും അമ്മയ്ക്കും...)

രണ്ടാളും തമ്മിൽ കാണും നേരം
ഉണ്ടല്ലോ ചൊല്ലാനായി ഏതോ കാര്യം
ഒന്നങ്ങു നമ്മൾ നോക്കിപ്പോയാൽ
മിണ്ടാതെ മാറ്റുന്നേ ഓരോ കാര്യം
വേണം നമുക്കും സ്വകാര്യം
വേണം നമുക്കും സ്വകാര്യം
അച്‌ഛനും അമ്മയ്ക്കും സ്വകാര്യം
സ്വകാര്യം സ്വകാര്യം

കൂടിന്റെ ഉള്ളിൽ കൂനിക്കൂടും
.. ഉണ്ടല്ലോ ഏതോ കാര്യം
മുറ്റത്ത് വന്ന് പാലിൽ നോക്കും
കാക്കയ്ക്കും പൂച്ചയ്ക്കും എന്തോ കാര്യം
വേണം നമുക്കും സ്വകാര്യം
വേണം നമുക്കും സ്വകാര്യം
(അച്ഛനും അമ്മയ്ക്കും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Achanum ammaikkum swakaryam

Additional Info

Year: 
1985

അനുബന്ധവർത്തമാനം