കടുന്തുടി കൈയ്യിൽ

കടുന്തുടി കൈയ്യിൽ കടുന്തുടി
കൊമ്പു ,കുറുംകുഴൽ ഉടയ്ക്ക കൈമണി കുമ്മിയടി
കാവുടയമ്മയ്ക്ക് കുംഭ ഭരണിയ്ക്ക് കുരുതി
കാവടി കളം പാട്ട് (കടുന്തുടി..)

മലമേലേ കരിമലമേലേ
ഓഹോയ് ഓഹോയ് ഓഹോയ്
മഞ്ഞൾപ്പൊടി കൊണ്ട്
കളമെഴുതും പൊന്നും കിളിയേ
തൈതെയ്യം താരാ തിതെയ്യം താരാ
ഇന്നു കാവുടയമ്മേടേ കളത്തിൽ തുള്ളുന്ന
കന്നിക്കുറത്തിയെ കാണിച്ചു താ തൊട്ടു കാണിച്ചു താ
എള്ളെട് ,പൂവെട്,തെള്ളിയെട്
വള്ളീ നീലീ കുരവയിട് ( കടുന്തുടി..)

വാളെവിടെ മണിച്ചിലമ്പെവിടെ
വീരാളിപ്പട്ടു തോളിൽ
ഞൊറിഞ്ഞിട്ട വെളിച്ചപ്പാടേ
ഇന്നു കാവുടയമ്മയ്ക്കു കുരുതി കൊടുക്കുന്നു
കാണിക്കാരനെ കാണിച്ചു താ തൊട്ടു കാണിച്ചു താ
തപ്പെട്,ശംഖെട്,തിമിലയെട്
തക്കിട തരികിട ചെണ്ടയെട് (കടുന്തൂടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadunthudi Kayyil

Additional Info

Year: 
1972

അനുബന്ധവർത്തമാനം