മാരിമലർ ചൊരിയുന്ന
മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ
മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
(മാരിമലര്‍..)
കടലുപെറ്റപെണ്ണേ - കറുകറുത്തപെണ്ണേ
കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ
പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടി പൊട്ടും തൊട്ട്
പുന്നാരിച്ച പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
(മാരിമലര്‍..)
കൊട്ടുംകൊരവേം കേക്കണ്
കൊയലും വിളിയും കേക്കണ്
മാനത്തെപന്തലിനുള്ളില്‍
മഴവില്ലിന്‍ താലിയുമായ്
മാരനെത്തി പെണ്ണേ
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
(മാരിമലര്‍..)
കളിക്കാന്‍ കളം തരാം
കുളിക്കാന്‍ കുളം തരാം
കോയിക്കോട്ടങ്ങാടിയിലെ
മുട്ടായിത്തെരുവിലിരിക്കണ
അലുവത്തുണ്ടും തരാം
താലോലംകിളി വായോ തായോട്ടൊന്നു വായോ
തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
(മാരിമലര്‍..)