അര്‍ദ്ധനാരീശ്വരാ ശ്രീപരമേശ്വരാ

അര്‍ദ്ധനാരീശ്വരാ ശ്രീപരമേശ്വരാ
പന്നഗഫണമാടും ശ്രീകണ്ഠത്തില്‍
കൂവളക്കതിര്‍മാല ചാര്‍ത്തിടും
നിത്യദീപമായ് എന്നില്‍ നീ തെളിയും
കാലം നീ എന്നില്‍ ഭാവം നീ
അര്‍ദ്ധനാരീശ്വരാ ശ്രീപരമേശ്വരാ

മരുവില്‍ വന്നു നവവസന്തമാകൂ
കരളില്‍ വന്നു മധുരകാവ്യമാകൂ
നര്‍ത്തനം ആടിവന്നൂ നീ
പൂക്കളം തീര്‍ത്തിടുന്നൂ ദേവാ
ഭാവന ഉണരാത്ത ഹൃദയങ്ങള്‍‌ മുന്നില്‍
ചാരുതയില്ലാത്ത ശില്‌പങ്ങള്‍
ചന്ദ്രകലാധരാ എന്റെ മനസ്സില്‍ നീ
കുളിര്‍‌വെണ്ണിലാവൊഴുക്കൂ ആ....
(അര്‍ദ്ധനാരീശ്വരാ...)

മുന്നില്‍ വന്നു ശക്തിരൂപനാകൂ
എന്നില്‍ വന്നു സത്യനാദമാകൂ
കീര്‍ത്തനം പാടി വന്നൂ മുന്നിൽ
അഞ്ജലി കൂപ്പിടുന്നൂ ദേവാ
വേദന കാണാത്ത മിഴികള്‍ക്കു മുന്നില്‍
വേനല്‍ തഴുകും മുകുളം ഞാന്‍
ഗംഗാധരനേ എന്റെ മനസ്സില്‍ നീ
തീര്‍ത്ഥജലം പൊഴിയ്ക്കൂ ആ...
(അര്‍ദ്ധനാരീശ്വരാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ardhanareeswaraa