ആയിരം മദനപ്പൂ മണം

ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്
അണിമണിക്കിനാവിന്റെ കതിരണിഞ്ഞ്
അഴകുള്ള മാരന്റെ മണിയറയൊരുക്കുന്ന
പതിനാലാം രാവാണ് ഖൽബിൽ - ഖൽബിൽ
പനിനീരിൻ കുളിരാണ് കുളിരാണ്
പനിനീരിൻ കുളിരാണ് കുളിരാണ്
ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്
അണിമണിക്കിനാവിന്റെ കതിരണിഞ്ഞ്

മൊഞ്ചിലും മൊഞ്ചാണ് പഞ്ചവർണ്ണക്കിളിയാണ്
തനതനതന തിന്തിന്നാരോ താനതിന്തിന്ന തിന്തിന്നോ
കൊഞ്ചുമ്പം തേനാണ് പഞ്ചമിപ്പൊൻപിറയാണ്
തനതനതന തിന്തിന്നാരോ താനതിന്തിന്ന തിന്തിന്നോ
പുന്നാരപെണ്ണ് തനി പൊന്നായ് മിന്നി
ഇന്നോളം കണ്ട കനവന്നൊന്നായി കന്നി
കരിവൾ കരിവള കളിചിരിയഴകൊട്
അരമണി കിലുകിലെ ഇളകിയതഴകൊട്
കണ്ണാടിപ്പൂങ്കവിളിൽ ചുഴി തെളിഞ്ഞേ
ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്
അണിമണിക്കിനാവിന്റെ കതിരണിഞ്ഞ്

ചെന്തൊണ്ടിക്കനിയാണ് ചെങ്കുറിഞ്ഞിപ്പൂവാണ്
തനതനതന തിന്തിന്നാരോ താനതിന്തിന്ന തിന്തിന്നോ
ചെഞ്ചുണ്ടിൽ ചിരിയാണു ചെമ്പവിഴത്തളിരാണ്
തനതനതന തിന്തിന്നാരോ താനതിന്തിന്ന തിന്തിന്നോ
കണ്ണോട് കണ്ണ് പല കിന്നാരം ചൊല്ലി
പുന്നാരകിളിയേ നിൻ പൊൻമാരനെത്തി
കരിമിഴിയിണകളിൽ ഇളകിയ ചിതയൊട്
തളിരിടുമിണയുടെ അഴകുള്ള കനവൊട്
പൊൻമേനിക്കുളിരിന്റെ ചിറകു വന്നേ
ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്
അണിമണിക്കിനാവിന്റെ കതിരണിഞ്ഞ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aayiram madanappoo