നാളെ വെളുപ്പിന് വേളി
നാളെ വെളുപ്പിന് വേളി ശുഭവേളി
വേളിക്കൊരുങ്ങിയ തോഴി കളിത്തോഴി
നിന്നെ പൂകൊണ്ടുമൂടുന്നു ഭൂമി
മോഹം താനേ ചമയ്ക്കുന്നു താലി
തങ്കത്താലീ തങ്കത്താലീ
നാളെ വെളുപ്പിന് വേളി ശുഭവേളി
സ്വപ്നം വിതാനിച്ച സ്വയംവരപ്പന്തലില്‍
രാഗം ആനന്ദരാഗം
മൗനം മെനഞ്ഞ മനോരഥമഞ്ചലില്‍
ഗീതം സംഗമഗീതം
മധുരം നേദിച്ച മനസ്സില്‍ വിരിഞ്ഞത്
പീലി മയില്‍പ്പീലി
മധുവിധുരാവിന്റെ ചൊടികളില്‍ നിറയെ
മാരി മധുമാരി
നാളെ വെളുപ്പിന് വേളി ശുഭവേളി
വേളിക്കൊരുങ്ങിയ തോഴി കളിത്തോഴി
താലം നീട്ടിയ താരുണ്യമണിഞ്ഞത്
കോടി മന്ത്രകോടി
തപസ്സിരുന്ന നിന്‍ ചേതനയടഞ്ഞത്
യോഗം രാജയോഗം
കാലം കാമിനിതന്‍ കാമനയില്‍ ചൊരിഞ്ഞത്
ലഹരി ശൃംഗാരലഹരി
മോദം ചിറകിന്മേല്‍ ചിറകിനാല്‍ പതിച്ചത്
പുളകം ചുംബനപുളകം
നാളെ വെളുപ്പിന് വേളി ശുഭവേളി
വേളിക്കൊരുങ്ങിയ തോഴി കളിത്തോഴി
നിന്നെ പൂകൊണ്ടുമൂടുന്നു ഭൂമി
മോഹം താനേ ചമയ്ക്കുന്നു താലി
തങ്കത്താലീ തങ്കത്താലീ
നാളെ വെളുപ്പിന് വേളി ശുഭവേളി