മോഹം പോലെ മേഘം
Music:
Lyricist:
Singer:
Film/album:
മോഹം പോലെ മേഘം
മേഘം പോലെ ഓളം
ഓളങ്ങള്‍ ഹാരങ്ങള്‍
നെയ്യുമോമല്‍ തീരം
മോഹം പോലെ മേഘം
മേഘം പോലെ ഓളം
വാസന്തശ്രീ മുന്നില്‍ വന്നു
വര്ണ്ണം തൂകും നേരം
പുഷ്പംപോലെ ഉള്ളില്‍ ഏതോ
സ്വപ്നം പൂക്കുന്നല്ലോ
മണ്ണില്‍ത്തന്നെ സ്വര്‍ഗ്ഗം തീര്‍ത്തു
നമ്മൾ നില്‍ക്കും നേരം
(മോഹം പോലെ..)
ഇല്ലിച്ചുണ്ടില്‍ ഈണം നല്‍കി
തെന്നല്‍ എത്തും നേരം
ഉള്ളം പോലെ ആനന്ദത്തിന്‍
നാദം ചാര്‍ത്തുന്നല്ലോ
തേനോലുന്ന പൂക്കള്‍ നുള്ളി
നമ്മള്‍ നില്‍ക്കും നേരം
(മോഹം പോലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Moham pole megham
Additional Info
Year:
1985
ഗാനശാഖ: