ദൂരത്തെങ്ങായ്

ദൂരത്തെങ്ങായ് കാണുന്നുണ്ടോ 
വിണ്ണോരം തിരിനീട്ടി ചിരി കൂട്ടി ചിറകാട്ടി 
കതിരവനോ പകലൊടുവിൽ 
കൊടുമുടിതൻ പടിയിറങ്ങണ ചേലെന്താണോ 

അന്തിചെരിവാകെ  ചിന്തും ചായത്തിൽ 
ചേരും നിറമെന്താണോ 
താഴെ തിരയാഴി മാറിൽ ചേർത്തീടും  
മായാ നിറമെന്താണോ 
എന്നെയും നിന്നെയും ഒന്നായ് കോർക്കും
നെഞ്ചിനുള്ളിൽ എണ്ണിക്കാക്കും 
തുള്ളിത്തൂകും സ്വപ്നം പോലും 
മെയ്യിലോടും നിണമതിനതി ചുവപ്പ്.. ചുവപ്പ് 
മുന്നിലും പിന്നിലും ആകെ മൂടി 
കൺകൾ രണ്ടും കുത്താനെത്തും 
ഓരോ രാവിൻ നേരോ നീക്കും 
പൊന്നു തൂകും പുതുപുലരൊളി ചുവപ്പ്.. ചുവപ്പ്      

മണിമഞ്ഞിൽ പൂത്തീടും കാശ്മീരത്തിൽ 
എരിവേനൽ തീരത്തെ വാകക്കൊമ്പിൽ 
തളിരോമൽ പൂവിന്റെ ഇതളാടിയാൽ
ചുവപ്പല്ലേ ചന്തങ്ങളായ് 
ചിരുതേവിപെണ്ണാളിൻ നെറ്റിപ്പൊട്ടും   
അണിയാനായാശിക്കും ചേലപ്പട്ടും
അവൾ മുങ്ങും നാണത്തിൻ ചായക്കൂട്ടും 
ചുവപ്പല്ലേ എന്നും പാടാം തന്തോയത്തിൽ 

വിണ്ണോരം തിരിനീട്ടി ചിരി കൂട്ടി ചിറകാട്ടി 
കതിരവനോ പകലൊടുവിൽ 
കൊടുമുടിതൻ പടിയിറങ്ങണ ചേലെന്താണോ 

അന്തിചെരിവാകെ  ചിന്തും ചായത്തിൽ 
ചേരും നിറമെന്താണോ 
താഴെ തിരയാഴി മാറിൽ ചേർത്തീടും  
മായാ നിറമെന്താണോ 
എന്നെയും നിന്നെയും ഒന്നായ് കോർക്കും
നെഞ്ചിനുള്ളിൽ എണ്ണിക്കാക്കും 
തുള്ളിത്തൂകും സ്വപ്നം പോലും 
മെയ്യിലോടും നിണമതിനതിചുവപ്പ്.. ചുവപ്പ് 
മുന്നിലും പിന്നിലും ആകെ മൂടി 
കൺകൾ രണ്ടും കുത്താനെത്തും 
ഓരോ രാവിൻ നേരോ നീക്കും 
പൊന്നു തൂകും പുതുപുലരൊളിചുവപ്പ്.. ചുവപ്പ്      

ഉലയൂതും കാറ്റേറ്റാ കനലാളുംപോൽ 
ഉശിരോടെ നാമൊന്നായണിചേരുമ്പോൾ  
തളരാതെ മുന്നോട്ടായ് പാഞ്ഞീടുവാൻ 
ചുവപ്പിന്റെ തേരേറിടാം 
ഇനി നേരിൻ നാളിങ്ങായ് വന്നെത്തുവാൻ 
തരിതാഴാ വീര്യത്തിൻ പോരാട്ടത്തിൽ 
കൊടിയേന്തും കാലത്തിൻ തീപ്പന്തത്തിൽ 
ചുവപ്പൊന്നേ കാണാം ചൂടാമാവേശത്തിൽ   

ദൂരത്തെങ്ങായ്.. കാണുന്നുണ്ടോ..

Dhoorathengaay | Lyric Full Video Song | Magic Moments Movie | Mejo Joseph | Sithara Krishnakumar