മാർഗ്ഗഴി
മാർഗ്ഗഴി ഉത്രം കഴിഞ്ഞു മടങ്ങുമ്പം
മണ്ണൂർ പുഴ കടക്കുമ്പം...
ചെന്തൂർ മുരുകന്റെ പാൽക്കാവടിപോലെ
നിന്നെ ഞാൻ തോളത്തെടുത്തു ...
ആ നിമിഷം നിനക്കോർമ്മയില്ലേ ..
തേനിതൾ വിങ്ങുന്ന മഴനിലാവേ....
മാർഗ്ഗഴി ഉത്രം കഴിഞ്ഞു മടങ്ങുമ്പം
മണ്ണൂർ പുഴ കടക്കുമ്പം...
തൊട്ടു തൊട്ടു ഞാൽപ്പടിയിരിലുരുന്നു നാം
ഉത്രാടച്ചിലാട്ടമാടുമ്പം (2)
അണിവയറിന്മേൽ വിരൽ തൊട്ട തെന്നൽ
മധുരമായ് ശിക്ഷിച്ചതെങ്ങനെ നീ
ആ നിമിഷം നിനക്കോർമ്മയില്ലേ....
ആടിമാസത്തിലെ ശ്യാമസന്ധ്യേ ...
മാർഗ്ഗഴി ഉത്രം കഴിഞ്ഞു മടങ്ങുമ്പം
മണ്ണൂർ പുഴ കടക്കുമ്പം...
വായില്ലാക്കുന്നിലെ പാല തിരണ്ടെന്ന്
കാതിൽ മൊഴിഞ്ഞു ചിരിച്ചവളെ ..
വായില്ലാക്കുന്നിലെ പാല തിരണ്ടെന്ന്
കാതിൽ മൊഴിഞ്ഞു ചിരിച്ചവൾ ഞാൻ...
പേരറിയാത്തൊരപൂർവ്വ സുഗന്ധമായ്
തോളത്ത് ചാരിക്കിടന്നവളേ...
പേരറിയാത്തൊരപൂർവ്വ സുഗന്ധമായ്
തോളത്ത് ചാരിക്കിടന്നവൾ ഞാൻ....
നീ വിയർക്കുന്നതും നീ തളിർക്കുന്നതും
ഏതു നേരത്തെന്നെനിക്കറിയാം ..
മാർഗ്ഗഴി ഉത്രം കഴിഞ്ഞു മടങ്ങുമ്പം
മണ്ണൂർ പുഴ കടക്കുമ്പം...
ചെന്തൂർ മുരുകന്റെ പാൽക്കാവടിപോലെ
നിന്നെ ഞാൻ തോളത്തെടുത്തു ...
ആ നിമിഷം നിനക്കോർമ്മയില്ലേ ..
തേനിതൾ വിങ്ങുന്ന മഴനിലാവേ....
* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.