ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു

ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു
രാജാവുണ്ടായിരുന്നു
കരളിനു പകരം രാജാവിന്നൊരു
കരുണതന്‍ കടലായിരുന്നു (ശിബിയെന്നു..)

മന്നന്റെയരികത്തൊരുനാളൊരു ചെറു-
മാടപ്പിറാവോടിവന്നു 
അഭയം തരേണമെന്നു പറഞ്ഞി-
ട്ടരചന്റെ മടിയില്‍ വീണു
അരചന്റെ മടിയില്‍ വീണു (ശിബിയെന്നു..)

കൊക്കു പിളര്‍ന്നു പിടിച്ചുംകൊണ്ടൊരു
കൂറ്റന്‍ പരുന്തും വന്നു 
ഇരയെ വിട്ടുതരേണമെന്നാ
ഗരുഡന്‍ തീര്‍ത്തു പറഞ്ഞു

പ്രാവിന്നഭയവും ഗരുഡന്നിരയും
നല്‍കിടുവാന്‍ നിശ്ചയിച്ചു 
മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം
മാംസം ഗരുഡനു നല്‍കി
മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം
മാംസം ഗരുഡനു നല്‍കി - സ്വന്തം
മാംസം ഗരുഡനു നല്‍കി (ശിബിയെന്നു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shibiyennu peraay