ആയിരം വർണ്ണങ്ങൾ വിടരും

ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം
ചെല്ലക്കാറ്റിന്‍ കൈകളിലാടും 
അല്ലിപ്പൂവെന്‍ മോഹം
ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം

പവിഴമലയുടെ പാദം കഴുകാന്‍
പനിനീരരുവീ പാലരുവീ
ആ.....പവിഴമലയുടെ പാദം കഴുകാന്‍
പനിനീരരുവീ പാലരുവീ
പളുങ്കുകുന്നിന്‍ നെറ്റിയില്‍ മെഴുകാന്‍
ഉദയകിരണം പൊന്‍കിരണം
ഈ കിരണം പൊന്‍കിരണം
എന്റെ കിനാവുകള്‍ പോലെ
ഈ കിരണം പൊന്‍കിരണം
എന്റെ കിനാവുകള്‍ പോലെ
ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം

നീലവിണ്ണിന്‍ നെറ്റിയിലെഴുതിയെ
മാലേയക്കുറി മായുകയായ്
ചന്ദനനദിതന്‍ അലകളിലാടാന്‍
തെന്നല്‍ത്തളികകള്‍ അണയുകയായ്
ഈതളിക പൊന്‍തളിക
എന്റെ ഭാവന പോലെ
ഈതളിക പൊന്‍ തളിക
എന്റെ ഭാവന പോലെ

ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം
ചെല്ലക്കാറ്റിന്‍ കൈകളിലാടും 
അല്ലിപ്പൂവെന്‍ മോഹം
ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
aayiram varnangal vidarum

Additional Info

അനുബന്ധവർത്തമാനം