കാവേരി കാവേരി

കാവേരി കാവേരി
കവേരമഹർഷിക്കു ബ്രഹ്മാവു നൽകിയ
കർമ്മധീരയാം പുത്രി 
കാവേരി കാവേരി

ബ്രഹ്മഗിരിയുടെ വളർത്തുമകൾ അവൾ
ധർമ്മനീതിയെ പോറ്റുന്നവൾ
ത്യാഗത്തിനൊരു പുത്തൻ ഭാവമേകിയവൾ
നാടിന്റെ നന്മക്കായ് നദിയായി 
കാവേരി കാവേരി

മധുരകർണ്ണാടക മധുമൊഴി ചൊല്ലും
മന്ദഗാമിനി മനോഹരീ
വരളും മണ്ണിൻ ചുണ്ടുകളിൽ നീർ
പകർന്നു പാടും സ്നേഹമയീ 
കാവേരി കാവേരി

കിങ്ങിണിയരമണി കുലുങ്ങുമാറൊഴുകും
സ്വർണ്ണസരിത്തേയനുഗ്രഹിക്കൂ
ഒരു മണിയൊരു നൂറു നെന്മണിയാക്കുവാൻ
വരമരുളൂ നീ സന്ന്യാസിനീ
കാവേരീ.... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaveri kaveri

Additional Info

അനുബന്ധവർത്തമാനം