ആരാധനാ നിശാസംഗീതമേള

ആരാധനാ നിശാ സംഗീത മേള
വരൂ വരൂ ദേവൻ പിറന്നിതാ
തൊഴാം തൊഴാം നാഥൻ പിറന്നിതാ

ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ (2)
മനസേ ആസ്വദിക്കൂ ആവോളം

വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
ഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ
(ലാത്തിരി..)

Jingle Jingle bells
Uncle Santa Claus
Come Come Come
In Our Hearts and Homes (2)

ഈ നക്ഷത്രക്കുന്നിൽ
ഈ പുൽക്കുടിലിന്നുള്ളിൽ
മഴവിൽക്കൊടികൾ
മണിഗോപുരമിട്ടൊരു
മച്ചകമേടയിതിൽ
( ജിങ്കിൾ..)

ശാന്തമാം യാമിനീ പുണ്യയാം മേദിനീ
കന്യമാതാവിൻ പൂങ്കരത്തിൽ
മണ്ണിനും വിണ്ണിനും ഏക നാഥൻ
ഉണ്ണീശോ മിശിഹാ
സൗമ്യനായ് വീണുറങ്ങീ
ഉം... ഉം .......

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaradhana nishaa sangeethamela