തേന്‍ കിനിയുന്ന പ്രായം

തേന്‍ കിനിയുന്ന പ്രായം
എന്നുള്ളും നിന്നുള്ളും പൂങ്കിണ്ണമായ്
മാറുമീ രാത്രിയില്‍
പുളയുന്നു നാം ലഹരികളില്‍ മുഴുകും നാം
ഓ ഓ ഓ ആഹ്...
(തേന്‍ കിനിയുന്ന...)

കണ്മുനയാല്‍ ചേതനയില്‍ മുറിവുകളേകി
തമ്മില്‍ത്തമ്മില്‍ ചേരും നേരം വളരും ദാഹം
ദാഹങ്ങള്‍ തീര്‍ക്കുവാന്‍ വന്നുന്നാം ഇന്നുനാം
(തേൻ കിനിയുന്ന...)

നിര്‍വൃതിതന്‍ സാന്ദ്രതയില്‍
ചിറകുകളില്‍ തേടി സ്വര്‍ഗ്ഗം തേടി
പാറും നേരം വിടരും മോഹം
മോഹങ്ങള്‍ കോര്‍ക്കുവാന്‍ വന്നുനാം ഇന്നുനാം
(തേന്‍ കിനിയുന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Then kiniyunna praayam

Additional Info

Year: 
1984

അനുബന്ധവർത്തമാനം