മണിനാഗത്താന്മാരേ
മണിനാഗത്താന്മാരേ കനിയേണമടിയങ്ങള്‍
കണിവെച്ചു പാടുന്നു നാവോറ്
നൂറുണ്ട് പാലുണ്ട് ഗുരുതിയും പൂവുമുണ്ട്
നൂറ്റൊന്നു കിളിവാലന്‍ വെറ്റിലയുണ്ട്
മണിനാഗത്താന്മാരേ കനിയേണമടിയങ്ങള്‍
കണിവെച്ചു പാടുന്നു നാവോറ്
മുളവീണക്കമ്പി മീട്ടിപ്പാടുന്ന ഞങ്ങള്‍-
ക്കിടനെഞ്ചില്‍ ചൂടു നിങ്ങള്‍ പകരേണം
പുള്ളോര്‍ക്കുടത്തിനുള്ളില്‍ തുടിയ്‌ക്കുന്ന രാഗ-
പല്ലവികള്‍ കേട്ടു നിങ്ങള്‍ ഉണരേണം
കടലേഴിന്നപ്പുറത്ത് വസിക്കുന്നോരേ
മലയേഴും കടന്നെത്തും വിരുന്നുകാരേ
സപ്‌തരാഗം പാടി ഞങ്ങൾ എതിരേല്‍ക്കാം
സര്‍പ്പത്താന്‍മാരെ നിങ്ങള്‍ കനിയേണം
ചിത്രത്തേരേറി വന്ന നാഗരാജാവേ
ചിത്രകൂടക്കല്ലു വച്ചു വിളക്കും വച്ചു
നക്ഷത്രത്തിരികള്‍ കത്തും
സര്‍പ്പക്കാവുകള്‍ തോറും
നൂറുണ്ണാനെത്തുവോര്‍ക്കും നാവോറ്
മണിനാഗത്താന്മാരേ കനിയേണമടിയങ്ങള്‍
കണിവെച്ചു പാടുന്നു നാവോറ്
നൂറുണ്ട് പാലുണ്ട് ഗുരുതിയും പൂവുമുണ്ട്
നൂറ്റൊന്നു കിളിവാലന്‍ വെറ്റിലയുണ്ട്
നൂറ്റൊന്നു കിളിവാലന്‍ വെറ്റിലയുണ്ട്