നീർ കണികയിൽ

നീർ കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ..
ഇന്നീ മിഴികളിൽ എൻ മനം
പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു
തെളിയുമീ വഴി നിറയേ ..താരകമലരായ്
നീ ചിരി പൊഴിയേ ..
കരളിൻ ജനലരികേ ..
നീർ കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ..

ഈ നിമിഷമിതിനിരുപുറമേ ...
നാം മനമറിയുമൊരുപോലെ
മൊഴികളിൽ മറുമൊഴി ഞൊറിയേ
ചിറകടിച്ചുയരുന്നിതകമേ ...
കസവിന്റെ മിനിപ്പുള്ളൊരിശലേ
ഇതിലേ ഇതിലേ തുഴയുന്ന ദൂരേ ..
നീർ കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ..

നീർ കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ..
ഇന്നീ മിഴികളിൽ എൻ മനം
പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു
പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു

നീ വരുമിവനിലലിയാനോ  
ഈ ..ഞൊടിയിടയിലടരാനോ
നിറമുള്ള നിനവുള്ളിലെഴുതീ
അഴലിന്റെ അലമെല്ലെ വകഞ്ഞേ  
ഉയിരിന്റെ ഉറയൊന്നു തിരഞ്ഞേ
ഒഴുകീ ഒഴുകീ നിനക്കായി ഞാനേ ...

നീർ കണികയിൽ വെൺവെയിൽ
നിറമണി മഴവില്ലായ് മാറുന്നൂ..
ഇന്നീ മിഴികളിൽ എൻ മനം
പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു
തെളിയുമീ വഴി നിറയേ ..താരകമലരായ്
നീ ചിരി പൊഴിയേ ..
കരളിൻ ജനലരികേ ..
നീർ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neer kanikayil

Additional Info

Year: 
2018

അനുബന്ധവർത്തമാനം