നിനക്കു വേണ്ടി

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം...

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം
ഇണക്കിളി ഞാന്‍ പതുക്കെ ഇന്നൊരു
പല്ലവി പാടുന്നു
നീയാണെന്‍ സങ്കല്‍പ്പ സായൂജ്യ സര്‍വ്വസ്വം
നീ മാത്രം...ഓമനേ നീ മാത്രം
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

വിരഹവ്യഥയില്‍ ഹൃദയമുരളി
വീണുറങ്ങും നേരം
ഉണര്‍ത്തുവനായ് പറന്നു പറന്നൊരു
പല്ലവി അണയുന്നു
നീയാണെന്‍ ആത്മാവിന്‍ ആനന്ദ നിർഝരി
നീ മാത്രം... മല്‍സഖി നീ മാത്രം
നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം

അകലെ അകലെ ആറ്റിന്‍കരയില്‍
ഇടവമാസ തെന്നല്‍
മധുരമധുരം മന്ത്രിക്കുന്നു
മണ്ണിന്‍ കാതുകളില്‍
നീ മാത്രമാണെന്റെ പ്രാണാധി ദേവത
നീ മാത്രം നീ മാത്രം നീ മാത്രം

നിനക്കു വേണ്ടി നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം
ഇണക്കിളി ഞാന്‍ പതുക്കെ ഇന്നൊരു
പല്ലവി പാടുന്നു
നീയാണെന്‍ സങ്കല്‍പ്പ സായൂജ്യ സര്‍വ്വസ്വം
നീ മാത്രം...ഓമനേ നീ മാത്രം
നീ മാത്രം ഓമനേ നീ മാത്രം

Thacholi Thankappan | Ninakku Vendi song