പാടത്തെ ഞാറിനും മാടത്തിപ്രാവിനും

പാടത്തെ ഞാറിനും മാടത്തിപ്രാവിനും 
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
ഓ..പാടത്തെ ഞാറിനും മാടത്തി പ്രാവിനും 
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
അവർ താളത്തിൽ താളത്തിൽ
ആടണ് പാടണ് ഉല്ലാസം ബഹുജോറ്
പാടത്തെ ഞാറിനും മാടത്തിപ്രാവിനും 
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്

പൂമൊട്ടിൻ കാതിൽ പുന്നാരം ചൊല്ലി 
പൂന്തെന്നൽ ഉണർത്തുന്നു (2)
അപ്പോൾ ചുണ്ടത്ത് പാട്ടൊന്നു 
മൂളിക്കൊണ്ടെത്തുന്നു പണ്ടത്തെ പൂത്തുമ്പീ 
കണ്ടോ പണ്ടത്തെ പൂത്തുമ്പീ..
പാടത്തെ ഞാറിനും മാടത്തിപ്രാവിനും 
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്

മാനത്തെ പെണ്ണതാ മണിവള കിലുക്കി 
നേരത്തേ വന്നല്ലോ (2)
അപ്പോൾ തൂവെള്ളിക്കൊലുസ്സുകൾ 
കാലിന്മേലണിയിക്കാൻ മൂവന്തി വരുന്നല്ലോ 
മുന്നിൽ മൂവന്തി വരുന്നല്ലോ

പാടത്തെ ഞാറിനും മാടത്തിപ്രാവിനും 
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
അവർ താളത്തിൽ താളത്തിൽ
ആടണ് പാടണ് ഉല്ലാസം ബഹുജോറ്
പാടത്തെ ഞാറിനും മാടത്തിപ്രാവിനും 
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadathe njaarinum

Additional Info

Year: 
1984

അനുബന്ധവർത്തമാനം