രോമാഞ്ചമുണരുന്ന രാത്രി

രോമാഞ്ചമുണരുന്ന രാത്രി
ഹേമാംഗം തുടിക്കുന്ന രാത്രി
പ്രേമാമൃതം കൊണ്ട് മനസ്സു മനസ്സിനെ
പരിരംഭണം ചെയ്യുന്ന രാത്രി -ആദ്യരാത്രി
രോമാഞ്ചമുണരുന്ന രാത്രി

ആയിരം ചിറകുമായ് അഭിനിവേശങ്ങൾ
അണപൊട്ടിയൊഴുകുന്ന രാത്രി
അന്തരാത്മാവിൻ പത്മദളക്കുമ്പിളിൽ
അല്ലിത്തേൻ നിറയുന്ന രാത്രി -ആദ്യരാത്രി
രോമാഞ്ചമുണരുന്ന രാത്രി

കടിഞ്ഞൂൽ ചുംബനത്തിൽ വിടരും ചുണ്ടുകൾ
കരിമ്പുനീർ വർഷിക്കും രാത്രി
അറുപത്തിനാലു കലകളുമരങ്ങേറും
അനംഗകേളികൾ നിറഞ്ഞ രാത്രി -ആദ്യരാത്രി

രോമാഞ്ചമുണരുന്ന രാത്രി
ഹേമാംഗം തുടിക്കുന്ന രാത്രി
പ്രേമാമൃതം കൊണ്ട് മനസ്സു മനസ്സിനെ
പരിരംഭണം ചെയ്യുന്ന രാത്രി -ആദ്യരാത്രി
രോമാഞ്ചമുണരുന്ന രാത്രി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Romaancham unarunna rathri

Additional Info

Year: 
1984

അനുബന്ധവർത്തമാനം