എന്നഴകേ

എന്നഴകേ എന്നഴകേ എൻ ശാലിനി
എന്നഴകേ എന്നഴകേ എൻ ശാലിനി
എൻ കനവിൽ അപ്സരസേ നിന്നധരങ്ങളിലൂറും
തേൻ നുകരാൻ ഒരു ചെറുവണ്ടായ് ഞാൻ വരും ..
എന്നഴകേ എന്നഴകേ എൻ ശാലിനി...

തൊട്ടാൽ തുടിക്കും നിൻ കവിളിൽ കനവിൽ
വന്നു തലോടാൻ എനിക്ക് മോഹം..(2)
വശ്യമാം നിൻ പുഞ്ചിരിയിൽ ഞാൻ
ഞാനല്ലാതായ് മാറും നിമിഷം നിമിഷം നിമിഷം
എന്നഴകേ എന്നഴകേ എൻ ശാലിനി...
എന്നഴകേ എന്നഴകേ എൻ ശാലിനി

എൻ കരസ്പർശത്താൽ നിൻ ജീവനെൻ തനുവിൽ
പുളകിതയാകും ആ നേരം (2)
എൻ സ്വപ്നസാഫല്യം നേടി ഞാൻ
നിന്നിൽ അലിഞ്ഞു ചേരും നേരം
നിമിഷം നിമിഷം നിമിഷം...
എന്നഴകേ എന്നഴകേ എൻ ശാലിനി
എന്നഴകേ എന്നഴകേ എൻ ശാലിനി
എൻ കനവിൽ അപ്സരസേ നിന്നധരങ്ങളിലൂറും
തേൻ നുകരാൻ ഒരു ചെറുവണ്ടായ് ഞാൻ വരും ..
എന്നഴകേ എന്നഴകേ എൻ ശാലിനി...
എന്നഴകേ എന്നഴകേ എൻ ശാലിനി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennazhake

Additional Info

Year: 
2018