ഇരുളല തൻ

ഇരുളലതൻ മറനീക്കി പൊരുൾ തേടാനീ വഴിയിൽ
തരിയിടറാ ചുവടോടെ ..ഒരു യാനം നീ തുടരൂ..
കനലിൻ തരികൾ നെഞ്ചിൽ വീണെന്നാലും
മരണം നിഴലായ് കൂടെയുണ്ടെന്നാലും...
ഇരുളലതൻ മറനീക്കി പൊരുൾ തേടാനീ വഴിയിൽ
തരിയിടറാ ചുവടോടെ ഒരു യാനം നീ തുടരൂ..
ഓ ....
സ്മ്രിതികളിലെ മുറിവുകളിൽ
ചുടുനിണമൊഴുകി ദിനവും ...
പക പുകയും സിരകളുമായ് പലവഴി തുടരും അടനം  
കാറ്റായ് വീശിയെത്തും നിന്റെ നേരെ മേഘമേ
കാണും നാളെ ലോകം വാനിൽ നേരിൻ സൂര്യനെ
ഈ ഒരു യാത്ര അതിൽ നേടും നീ.. വിജയം
ഇരുളലതൻ മറനീക്കി പൊരുൾ തേടാനീ വഴിയിൽ
തരിയിടറാ ചുവടോടെ ഒരു യാനം നീ തുടരൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irulala than

Additional Info

Year: 
2018