ആരിരോ കണ്ണേ

ആരിരോ കണ്ണേ നീയുറങ്ങൂ ..
അച്ഛന്റെ നെഞ്ചിന്റെ ചൂടേറ്റ്
ഓമന പൂമുത്തേ ചായുറങ്ങൂ (2)

താരാട്ടു പാടാൻ ഈണമില്ല താളം ചേരില്ല
എന്നാലുമെന്നുള്ളം നീയുറങ്ങാൻ പാട്ടായ്  മാറീടാം  
അമ്മക്കിനാവായ് കണ്ണെഴുതീടാം
ചേലിൽ നിന്നെ സ്നേഹം കൊണ്ടേ മാമുട്ടാം
ആരോ ആരോ ആരാരോ...

നീയോ വളരാൻ കണ്ണുംനട്ടെ കാത്തെ നിന്നീടാം
എന്റെ സ്വന്തമായി മണ്ണിതിലോ.. എന്നും നീ മാത്രം
കണ്ണീർ മഴകൾ പുഞ്ചിരി വെയിലായ് മാറ്റാമെന്നും
ഞാനീ നെഞ്ചിൽ ചേർത്തീടാം ...
ആരോ ആരോ ആരാരോ...

ആരിരോ കണ്ണേ നീയുറങ്ങൂ ..
അച്ഛന്റെ നെഞ്ചിന്റെ ചൂടേറ്റ്
ഓമന പൂമുത്തേ ചായുറങ്ങൂ
ആരോ ആരോ ആരാരിരോ...
ആരിരോ ആരിരോ ആരാരോ ...
ഉം...

Aariro Kanne Video Song | Koodasha Malayalam Movie | Baburaj