പുലർനിലാ കാസവുമായി
പുലർനിലാ കസവുമായ് തെരുവുകൾ കൈനീട്ടിയോ
ഓ ഇവിടെയീ വഴിതെളിഞ്ഞുവോ
നെറുകയിൽ ഹിമകണം അണിയുമീ പുൽനാമ്പുകൾ
തിളങ്ങിയോ മനമൊരുങ്ങിയോ...
മിഴികളിലായ് വർണങ്ങളെ ചിതറിയോ
ഇതുവരെ കാണാക്കാഴ്ചയെന്നിൽ വിതറിയോ
കനവുകൾ ദൂരത്തല്ലയെന്നോ
കഥയിതു തീരാൻ ബാക്കിയെന്നോ
ഒരു ദിനമെങ്ങോ കാവലെങ്ങും അറിഞ്ഞുവോ
ഒരു കാറ്റിൻ കൈയ്യിൽ പാറാൻ പോകാം
അളവില്ലാ വിണ്ണിൻ ഓരം തേടിടാം
ഒരു സ്വപ്നം കൊണ്ടേ നോവോ മാറും
ഇനി മണ്ണിൽ പോലും താരം മിന്നിടും
അകമേ ഉതിരും ആശകൾ
പതിയെ വിരിയും ജീവനിൽ
ഇനിയുമതിനായ് കാത്തിടാം ഹൃദയമേ ...
അകമേ ഉതിരും ആശകൾ
പതിയെ വിരിയും ജീവനിൽ
ഇനിയുമതിനായ് കാത്തിടാം ഹൃദയമേ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pularnila Kasavumayi
Additional Info
Year:
2018
ഗാനശാഖ: