വാനമ്പാടീ ഇതിലേ പോരൂ

വാനമ്പാടീ ഇതിലേ പോരൂ
ഈണംതേടീ ഈ വഴിയേ പോരൂ
ആയില്യംകാവില്‍ വന്നൂ വീണ്ടും പൂരാഘോഷക്കൂത്താട്ടങ്ങള്‍
ആനന്ദക്കുമ്മികള്‍
വാനമ്പാടീ....

കുഹു കൂഹു കുയില്‍ പാടി ഗാനം
മുളംതണ്ടിലിളം കാറ്റിനീണം
പനിനീര്‍പ്പൂങ്കവിളോരം
മഴവില്ലിന്‍ വര്‍ണ്ണം
മനങ്ങളില്‍ വാ വാ നീയും
മൂടല്‍മഞ്ഞിൽ അലകളിളകിടുമ്പോള്‍
വേനല്‍ച്ചില്ലിന്‍ കതിരു തിരിയിടുമ്പോള്‍
തൂവള്ളിക്കൂടില്‍ പൂന്തേനും നാമീമണ്ണില്‍
വീണ്ടും പാടാം പോരൂ നീ വാനമ്പാടി
വാനമ്പാടി....

തണുപ്പുള്ള പുലര്‍കാല വേള
നിറം നെയ്ത മലര്‍ത്താലമേള
അഴകേഴും ഒഴുക്കീടും തെളിനീര്‍പ്പൂഞ്ചോല
കയങ്ങളില്‍ നീരാടാന്‍ നീ വാ
വിണ്ണില്‍ നിന്നോ മാനസസരസ്സില്‍ നിന്നോ
എങ്ങോ നിന്നോ പറന്നു പറന്നു പൊങ്ങും
ആരാമഗീതം നിന്‍ നാവില്‍ നിന്നൂറുമ്പോള്‍
എന്തുന്മാദം പാടു നീ വാനമ്പാടി

വാനമ്പാടീ ഇതിലേ പോരൂ
ഈണംതേടീ ഈ വഴിയേ പോരൂ
ആയില്യംകാവില്‍ വന്നൂ വീണ്ടും പൂരാഘോഷക്കൂത്താട്ടങ്ങള്‍
ആനന്ദക്കുമ്മികള്‍
വാനമ്പാടീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanambaadi ithile poroo

Additional Info

അനുബന്ധവർത്തമാനം