അങ്ങേ മലവാഴുന്ന ദൈവങ്ങളേ

അങ്ങേ മലവാഴുന്ന ദൈവങ്ങളേ
ഇങ്ങേ മലകാക്കുന്ന ദേവികളേ
നാടുകാക്കും തായേ കാളിയമ്മൻ മായേ
നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ
രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ
ആ രക്ഷിക്കണേ എന്നും രക്ഷിക്കണേ
രക്ഷിക്കണേ എന്നും രക്ഷിക്കണേ
(അങ്ങേ മലവാഴുന്ന...)

അവലു തരാം അമ്മേ നെയ്ച്ചോറു തരാം അമ്മേ
നിറപറയും നിലവിളക്കും തന്നിടാം പൊന്നമ്മേ
ആ കതിർകുലയും മലർപ്പൊടിയും തന്നിടാം പൊന്നമ്മേ
കടുംതുടിയും കുഴൽതേനും തന്നിടാം പൊന്നമ്മേ
അവലു തരാം അമ്മേ നെയ്ച്ചോറു തരാം അമ്മേ

തെറ്റിമാല ചാർത്തിടാം കുങ്കുമപ്പൊടി തൂകിടാം
കരിങ്കോഴിയും മുട്ടനാടും തന്നിടാം പൊന്നമ്മേ
മണിമുടിയും പുലിനഖവും ചാർത്തിടാം
പൊന്നമ്മേ
മഞ്ചണയും മലർവളയും ചാർത്തിടാം പൊന്നമ്മേ
തെറ്റിമാല ചാർത്തിടാം കുങ്കുമപ്പൊടി തൂകിടാം
(അങ്ങേ മലവാഴുന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ange malavaazhunna

Additional Info

Year: 
1984

അനുബന്ധവർത്തമാനം