മലകളേ മലരുകളേ

മലകളേ മലരുകളേ പുഴകളേ ആ...പൂങ്കിളികളേ
മലകളേ മലരുകളേ പുഴകളേ ആ...പൂങ്കിളികളേ
ഉദയസൂര്യൻ അഗ്നി പോലെ ഇന്ന്
എന്റെ ഹൃദയം തുള്ളിടുന്നതറിഞ്ഞോ....
മലകളേ മലരുകളേ പുഴകളേ ആ...പൂങ്കിളികളേ

എൻ കരളിൽ ഞാൻ രചിച്ച പൊൻകിനാക്കൾ കൊയ്യാൻ
ഞാൻ കൊതിച്ചു കോർത്തു വെച്ച മാല ചാർത്തുവാൻ
എൻ കരളിൽ ഞാൻ രചിച്ച പൊൻകിനാക്കൾ കൊയ്യാൻ
ഞാൻ കൊതിച്ചു കോർത്തു വെച്ച മാല ചാർത്തുവാൻ

എന്റെ നാഥൻ വന്നിടും എന്നരികിൽ വന്നിടും
എന്റെ നാഥൻ വന്നിടും എന്നരികിൽ വന്നിടും
പുതിയ പൂനിലാവുപോലെ പുഞ്ചിരിച്ചു നിന്നിടും

മലകളേ മലരുകളേ പുഴകളേ ആ...പൂങ്കിളികളേ

ലലലല്ലാ...

വിരുന്നുകാരൻ വരുന്ന കഥ കാറ്റുവന്നു ചൊല്ലീ
കരളിനുള്ളിൽ പൊൻനാക്കൾ ഏറ്റുപാടീ
വിരുന്നുകാരൻ വരുന്ന കഥ കാറ്റുവന്നു ചൊല്ലീ
കരളിനുള്ളിൽ പൊൻനാക്കൾ ഏറ്റുപാടീ

എന്റെ മോഹം പൂത്തിടും എന്റെ ദാഹം തീർത്തിടും
എന്റെ മോഹം പൂത്തിടും എന്റെ ദാഹം തീർത്തിടും
എൻ കിനാവിലെന്നുമെന്നും നിന്നെ മാത്രമോർത്തിടും

മലകളേ മലരുകളേ പുഴകളേ ആ...പൂങ്കിളികളേ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malakale Malarukale

Additional Info

Year: 
1984

അനുബന്ധവർത്തമാനം