പള്ളിമഞ്ചലേറി വന്ന പൗർണ്ണമാസി

പള്ളിമഞ്ചലേറി വന്ന പൗർണ്ണമാസി
ഈ പത്മതീർത്ഥക്കരയിലിത്തിരി വിശ്രമിക്കൂ
എന്റെ മോഹച്ചില്ലകളിൽ പറന്നിറങ്ങൂ
എന്നിലെ എന്നിൽ ഇനി പടർന്നിറങ്ങൂ
(പള്ളിമഞ്ചലേറി..)

തളിർത്തും കിളിർത്തും തുടങ്ങും നെഞ്ചങ്ങളിൽ
എനിക്കും നിനക്കും മുളയ്ക്കും നാണം
ഒരു സ്വപ്നകേളി നളിനത്തിലൊന്നായ്
ഉണരാം ഉണരാം അലിയാം
(പള്ളിമഞ്ചലേറി..)

തരിച്ചും തുടിച്ചും ജ്വലിക്കും ഉള്ളങ്ങളിൽ
നിറഞ്ഞും പതഞ്ഞും തുളുമ്പും രാഗം
ചിറകുള്ള രാവിൻ പുളിനത്തിലൊന്നായ്
തഴുകാം ഒഴുകാം അലിയാം
(പള്ളിമഞ്ചലേറി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pallumanjalerivanna

Additional Info

Year: 
1986

അനുബന്ധവർത്തമാനം