റോമാപുരിയിലെ രാജാവേ

ഈജിപ്തിൽ വിരിഞ്ഞൊരു മാംസപുഷ്പം
ഇതിഹാസത്തിലെ രതിശില്പം
നൈൽനദിക്കരയിലെ സ്വപ്നപുത്രി
ഇവൾ നക്ഷത്രക്കണ്ണുള്ള കാമസർപ്പം

റോമാപുരിയിലെ രാജാവേ
റോമാപുരിയിലെ രാജാവേ
എന്റെ പ്രേമോപഹാരങ്ങൾ സ്വീകരിക്കൂ
ചോര തിളയ്ക്കുമെൻ യൗവ്വനത്തിൽ
നീയൊരു സൂര്യനായ് കത്തി നില്ക്കൂ
നീയൊരു സൂര്യനായ് കത്തി നില്ക്കൂ

ആന്റണി ... മാർക്കാന്റണി

അങ്ങേയ്ക്ക് വേണ്ടി തുടികൊട്ടുമെന്നിലെ
അന്തർദാഹത്തിൽ നീ ലയിക്കൂ
രാഗോത്സവത്തിന്റെ നാളിതല്ലാ
ഇന്നു ക്രീഡയ്ക്കും കേളിക്കും നേരമില്ലാ

എവിടെ എവിടെയാ അടിമ
എൻ അന്തപ്പുരത്തിലേക്കവൻ വരട്ടെ

ടൈബർ നദിയിൽ വീണൊഴുകട്ടെ
ചെങ്കോലും കിരീടവും
എന്നാവേശം പെയ്തൊഴിയട്ടെ
നിൻ ചുടുചുംബനചൂടലയിൽ
ചൂടയയിൽ..ലാലലലാ

ക്ളിയോപാട്രാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Romapuriyile rajave

Additional Info

Year: 
1986

അനുബന്ധവർത്തമാനം