കടലിനു തീ പിടിക്കുന്നു
കടലിനു തീപിടിക്കുന്നു
കാറ്റിനു പേ പിടിക്കുന്നു
വികാര വിവശയായ് വിരഹിണി സന്ധ്യ
വീണ വായിക്കുന്നു
കടലിനു തീപിടിക്കുന്നു
സന്ധ്യേ മദലാലസയാം സന്ധ്യേ
ഒരു കൈ കൊണ്ടു നീ പിരിയും പകലിനു
തിലകം ചാർത്തുന്നു - പൂം തിലകം ചാർത്തുന്നു
മറുകൈ കൊണ്ടു നീ അണയും രാത്രിയെ
അരികിൽ ചേർക്കുന്നു
ശാപം - യുഗങ്ങൾതൻ ശാപം നിന്നെ
കാപാലികയാക്കീ (കടലിനു)
കടലിനു തീപിടിക്കുന്നു
സന്ധ്യേ അഭിസാരികയാം സന്ധ്യേ
ഒരു മിഴികൊണ്ടു നീ മറയും
സൂര്യനോടരുതെന്നോതുന്നു
പോകരുതെന്നോതുന്നു
മറുമിഴി കൊണ്ടു നീ ഉദിക്കും ചന്ദ്രനെ
ഒളിയമ്പെയ്യുന്നു
പാപം - നീ ചെയ്ത പാപം നിന്നെ
കാപാലികയാക്കീ
(കടലിനു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kadalinu thee pidikkunnu
Additional Info
ഗാനശാഖ: