നാദാപുരം പള്ളിയിലെ

നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
നാലുമുഴം വീരാളിപ്പട്ടു വേണം
തുളുനാടൻ തള വേണം തുളുശ്ശേരി തള വേണം
മാല വേണം മക്കന വേണം
മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു

കിരുകിരെ ചെരിപ്പിട്ടു കനകത്തിൻ കമ്മലിട്ട്
അരയന്നപ്പിട പോലെ കുണുങ്ങും ഞാൻ
യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള്
മോയീൻ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട്
ജന്നത്തിൽ ഹൂറി പോലെ ചമയും ഞാൻ
പൂനിലാവു തെളിയുമ്പള് പൂതി ഖൽബിലു കവിയുമ്പള്
മുത്തി മണക്കാൻ അത്തറു പൂശി ഒപ്പന പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Nadapuram palliyile

Additional Info

അനുബന്ധവർത്തമാനം