ആരാരോ പൂമുത്തേ

ആരാരോ പൂമുത്തേ
ആലോലം പൂമ്പൈതലേ
താളം തകര്‍ന്നൊരെന്‍
താപം തുളുമ്പുന്ന ഗാനം കേട്ടുറങ്ങൂ
ആരാരോ പൂമുത്തേ
ആലോലം പൂമ്പൈതലേ

നിധിയെങ്കിലും കണ്ണീര്‍ക്കനിയാണു നീ
ഉരുകും എന്നാത്മാവിന്‍ കഥയാണു നീ
ഒരു വര്‍ണ്ണത്തുമ്പിയായ് ചിറകു വിടര്‍ത്തുമ്പോള്‍
തഴുകാന്‍ പുണരാന്‍ ആരുമില്ലോമലേ
ആരാരോ പൂമുത്തേ
ആലോലം പൂമ്പൈതലേ

അറിയില്ല നീ ഓമല്സ്വപ്നങ്ങളില്‍
മുഴുകി മയങ്ങുമ്പോള്‍ എന്റെ ദുഃഖം
നിറതിങ്കള്‍പോല്‍ നിന്റെ ചിരി മുന്നിലൊഴുകുമ്പോള്‍
പകരാന്‍ മുകരാന്‍ ആരുമില്ലോമലേ

ആരാരോ പൂമുത്തേ
ആലോലം പൂമ്പൈതലേ
താളം തകര്‍ന്നൊരെന്‍
താപം തുളുമ്പുന്ന ഗാനം കേട്ടുറങ്ങൂ
ആരാരോ പൂമുത്തേ
ആലോലം പൂമ്പൈതലേ
ആരാരോ പൂമുത്തേ
ആലോലം പൂമ്പൈതലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aararo poomuthe