ദീപം തിളങ്ങി

ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി
ഗാനം തുടങ്ങി ഉന്മാദം തേൻ തേടി
താരം ചിരിച്ചു ശൃംഗാരം കൈ മാറി
താളം മുഴങ്ങി കൗമാരം ആറാടി
ഈ ചിത്ര രംഗത്തിൽ

മോദമൊരു താലവന നീലിമയിൽ
പീലിമാല ചൂടുന്നു
ജീവനിലെ മോഹമദ ദാഹമൊരു
രോമഹർഷം തൂകുന്നു
നാം രമ്യവർണ്ണ ഹംസങ്ങൾ സരസ്സിൽ
നാം നിത്യ ദാഹപുഷ്പങ്ങൾ മനസ്സിൽ
രാഗമായ് ധ്യാനമായ് ചേതനാ സംഗമം

ഭൂമിയൊരു രാഗഭര ഭാവലയ
വീണയായ് മാറുന്നു
കാലമതിൽ കാമനതൻ മേളകളിൽ
കാവ്യധാര പാകുന്നു
നാം മുത്തുമണി പവിഴങ്ങൾ സദസ്സിൽ
ആ നൃത്തകലാ സ്വപ്നങ്ങൾ അരങ്ങിൽ
രാഗമായ് ധ്യാനമായ് ചേതനാ സംഗമം

ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി
ഗാനം തുടങ്ങി ഉന്മാദം തേൻ തേടി
താരം ചിരിച്ചു ശൃംഗാരം കൈ മാറി
താളം മുഴങ്ങി കൗമാരം ആറാടി
ഈ ചിത്ര രംഗത്തിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepam thilangi