ആരോരുമാവാത്ത

ആരാരുമാവാത്ത കാലത്ത് ഞാനന്ന്
ഓട്ടി നടന്നു വണ്ടി...
എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ
ദൈവമാണോട്ടോ... വണ്ടി
നൂറിന്റെ നോട്ടിനു രാപ്പകലില്ലാതെ
നെട്ടോട്ടമോടിടുമ്പോൾ....
കിക്കർ വലിച്ചെന്റെ കയ്യും നടുവും
തളർത്തിയൊരോട്ടോ.... വണ്ടി (2)

എല്ലും മുറിയെ പണിയെടുത്തും....
കപ്പ.. കട്ടൻ... കുടിച്ച കാലം...
പള്ള നിറയ്ക്കാൻ വഴിയില്ലാതന്നു
നടന്നൊരു  കുട്ടിക്കാലം....
കഷ്ടപ്പാടു കണ്ടു ദൈവം തന്നെ
വിധി മാറ്റിയെഴുതിയപ്പോൾ
കഷ്ടപ്പെടുന്ന മനസ്സുകളെന്നും ....
തിരിച്ചറിയുമെന്നും ഞാൻ.... (2)
(ആരാരുമാവാത്ത കാലത്ത്)

എന്റെ നിറം പോൽ കറുത്തൊരു പാന്റും  
മുഷിഞ്ഞ ജുബ്ബയലക്കി
ഓട്ടോന്റെ ഡിക്കിയിൽ വച്ചതു...
ഓർത്തു ഞാനിന്നും കരഞ്ഞുപോകും
തേയ്ച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സീന്നു മായുകില്ല
ഈ... ചാലക്കുടിക്കാരൻ
ചാലക്കുടി നാടുവിട്ടെങ്ങും പോകുകില്ല (2)
(ആരാരുമാവാത്ത കാലത്ത്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ararumavatha kalath

Additional Info

Year: 
2018

അനുബന്ധവർത്തമാനം