പൂങ്കിളി പൈങ്കിളി

പൂങ്കിളി പൈങ്കിളി തേൻകിളിയോ
നല്ല കാടിന്റെ പുന്നാര കളിമകളോ
പെണ്ണേ നീയാരോ ഓ...
പൂവമ്പൻ പുതുമാരൻ കണ്ടെടുത്ത
ഒരു കല്ലാണ് മുത്താണ് കനിയാണ്
വാ മച്ചാനേ ഏ...
പൂങ്കിളി പൈങ്കിളീ തേൻകിളിയോ
നല്ല കാടിന്റെ പുന്നാര കളിമകളോ

മേലേ കാവിൽ ഉത്സവമായി
മേലാകെ നാണത്തിൻ ഓളങ്ങളായി
കൊതിയുണ്ടോ കണ്ണേ
കൊതിയുണ്ട് കണ്ണാ വാ എന്റെ കണ്ണാ
താളത്തിൽ ആഴത്തിൽ നീന്തീടാം ഓ...
(പൂങ്കിളി...)

ആര്യങ്കാവിലെ ആറാട്ടു കാണാം
ആരിയൻ നെല്ലു വിളഞ്ഞത് കാണാം
പൊൻ തിന തേടാം
പൊൻതിന തേടാം പൂന്തേനെടുക്കാം
പേരാറ്റിൻ തീരത്ത് കൂടീടാം ഓ...
(പൂങ്കിളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonkili painkili