പ്രകൃതി നീരാട്ടു

പ്രകൃതി നീരാട്ടു കഴിഞ്ഞു വന്നു
പ്രഭാതസിന്ദൂരം ചാർത്തി നിന്നു
കരിമുകിൽ ചുരുൾമുടി കോതിമിനുക്കി
കാമുകിയെപ്പോലെ ചിരിച്ചു ചിരിച്ചു ചിരിച്ചു
പ്രകൃതി നീരാട്ടു കഴിഞ്ഞു വന്നു
പ്രഭാതസിന്ദൂരം ചാർത്തി നിന്നു

കൈതപ്പൂവിതളുകളിൽ കടമിഴിക്കോണുകളിൽ
കർപ്പൂരം വിതറി വരും കാറ്റേ കുളിർകാറ്റേ
നിനക്കെന്തേ നണം ഇന്നിത്ര നാണം
പ്രകൃതി നീരാട്ടു കഴിഞ്ഞു വന്നു
പ്രഭാതസിന്ദൂരം ചാർത്തി നിന്നു

തെങ്ങോലത്തുമ്പുകളിൽ തൈവാഴകൂമ്പുകളിൽ
സംഗീതമാലപിക്കും വീണേ മണിവീണേ
നിനക്കെന്തേ ഈണം ഇന്നിത്ര ഈണം
പ്രകൃതി നീരാട്ടു കഴിഞ്ഞു വന്നു
പ്രഭാതസിന്ദൂരം ചാർത്തി നിന്നു
കരിമുകിൽ ചുരുൾമുടി കോതിമിനുക്കി
കാമുകിയെപ്പോലെ ചിരിച്ചു ചിരിച്ചു ചിരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prakruthi neeraattu