വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു - ഹാ
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾതൻ മംഗലരാവ്
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾതൻ മംഗലരാവ്
(വെളുത്ത...)
ആ...ആ...
കണ്ണിലിളകണ് സുറുമക്കടല്
കവിളിൽ വിടരണ് പനിനീർക്കാട്
കണ്ണിലിളകണ് സുറുമക്കടല്
കവിളിൽ വിടരണ് പനിനീർക്കാട്
കണ്ണിലിളകണ് സുറുമക്കടല്
കവിളിൽ വിടരണ് പനിനീർക്കാട്
മറിമാൻമിഴിയെ അത്തറിൽ മുക്കി
മണിമാരനായ് നമ്മളൊരുക്കി
മറിമാൻമിഴിയെ അത്തറിൽ മുക്കി
മണിമാരനായ് നമ്മളൊരുക്കി
പൊന്നിൽ കുളിക്കണ നിങ്ങളെ ഞാൻ
കണ്ണുകുളുർക്കെ കണ്ടോട്ടെ
പൊന്നിൽ കുളിക്കണ നിങ്ങളെ ഞാൻ
കണ്ണുകുളുർക്കെ കണ്ടോട്ടെ
എല്ലാമറിയും അഹദോനേ
ഇവരിൽ എന്നും നന്മകൾ ചൊരിയേണമേ
(വെളുത്ത...)
അഴകും മദവും ഇണങ്ങിയതാണ്
അഴകും മദവും ഇണങ്ങിയതാണ്
അവനിയിൽ വിരിയണ മഴവില്ലാണ്
അവനിയിൽ വിരിയണ മഴവില്ലാണ്
പൂന്തേൻ കനിയേ കിങ്ങിണി ചാർത്തി
പൂമാരനായ് നമ്മളൊരുക്കി
പൂന്തേൻ കനിയേ കിങ്ങിണി ചാർത്തി
പൂമാരനായ് നമ്മളൊരുക്കി
കണ്ണു നിറയ്ക്കും നിങ്ങളിലെന്റെ
കണ്ണും കരളും ഇരിക്കുന്നു
(വെളുത്ത...)