കരയൂ നീ കരയൂ

കരയൂ നീ കരയൂ
ഹൃദയം പൊട്ടി കരയൂ
ആരും കാണാതെ കേള്‍ക്കാതൊരിടത്ത്
തനിയെ ഇരുന്നു കരയൂ നീ
തനിയേ ഇരുന്നു കരയൂ
കരയൂ നീ കരയൂ

വിധിയുടെ അനുവാദമില്ലാതെ എന്തിനു
വിരല്‍തൊട്ടുണര്‍ത്തി നീ രാഗങ്ങളെ
തകരും തന്ത്രിയില്‍ ഒഴുകാനോ
പറയൂ പറയൂ ഗായകാ
കരയൂ നീ കരയൂ

കഥയുടെ അവസാനമറിയാതെ എന്തിനു
കതിരിട്ടു നിര്‍ത്തി നീ മോഹങ്ങളെ
വെറുതെ വെറുതെ കൊഴിയാനോ
പറയൂ പറയൂ കാമുകാ

കരയൂ നീ കരയൂ
ഹൃദയം പൊട്ടി കരയൂ
ആരും കാണാതെ കേള്‍ക്കാതൊരിടത്ത്
തനിയെ ഇരുന്നു കരയൂ നീ
തനിയേ ഇരുന്നു കരയൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayoo nee karayoo

Additional Info

Year: 
1983

അനുബന്ധവർത്തമാനം