ഏതു നാട്ടിലാണോ

 

ഏതു നാട്ടിലാണോ ... ഉം
കഥ എന്നു നടന്നതാണോ.. .ഉം..
ഏതു നാട്ടിലാണോ 
കഥ എന്നു നടന്നതാണോ
എതോ കൊട്ടാരക്കെട്ടിനകത്തൊരു
രാജകുമാരി ഉണ്ടായിരുന്നു
എൻ മുന്നിലെ കവിതപോലായിരുന്നു
ഏതു നാട്ടിലാണോ 
കഥ എന്നു നടന്നതാണോ

ആതിര രാവിൽ..  ഉം..കാമിനിയേതോ..ഉം..
യാചകൻ പാടിയ പാട്ടു കേട്ടു..ആ..ആ..ആ...
ആതിര രാവിൽ കാമിനിയേതോ
യാചകൻ പാടിയ പാട്ടു കേട്ടു
മോഹനരാഗത്തിൽ ഏതോ യാചകൻ പാടിയ പ്രേമഗാനം
ആ.ആ...ആ.. 
ഏതു നാട്ടിലാണോ 
കഥ എന്നു നടന്നതാണോ

രാഗപരാഗം പൂവുടലാകേ
മൂടിയാ വീഥിയിൽ ദേവി നിൽക്കേ ആ...ആ.
രാഗപരാഗം പൂവുടലാകേ
മൂടിയാ വീഥിയിൽ ദേവി നിൽക്കേ
ഒന്നു പിടഞ്ഞുടൻ വീണു യാചകൻ മിന്നിയാ രാജഖഡ്‌ഗം
ആ.ആ.. (ഏതു..)

രാഗവിലോലം രാജകുമാരാ
പാടുമോ ഈ കഥ എന്നുമെന്നും ആ...ആ... 
രാഗവിലോലം രാജകുമാരാ
പാടുമോ ഈ കഥ എന്നുമെന്നും
കേട്ടു മടുത്താലും പാടാം ഈ കഥ കാതരേ നിന്റെ കാതിൽ
ആ.ആ... (ഏതു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ethu naattilaano