കന്യകേ സ്വപ്നങ്ങളേകും ദേവതേ
കന്യകേ സ്വപ്നങ്ങളേകും ദേവതേ
എൻ രഥ വീഥിയില്‍ നീയണഞ്ഞോ
നിന്മണിവീണയുമായ്
ഈമൂകരാവിന്‍ ചുണ്ടില്‍
ഗാനം തൂകുവാന്‍ (കന്യകേ...)
ഒരു പേടമാനിന്‍ ഭാവം
മിഴികളില്‍ പ്രേമകവിതയുമായ്
നീമാത്രമെന്നെ തരളിതനാക്കി
എന്നില്‍ നിന്‍ ചിരി കതിരുകളായി
കതിരുകളായി (കന്യകേ...)
ഇളകുന്ന നെഞ്ചിന്‍ താളം
ചൊടികളില്‍ ദാഹ കലികയുമായ്
നിന്മേനിയെന്നെ പുളകിതനാക്കി
എന്നില്‍ നീയൊരു രതിമലരായി
രതിമലരായി (കന്യകേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanyake swapnangalekum
Additional Info
Year:
1982
ഗാനശാഖ: