വെൺമേഘം കുടചൂടും
വെൺമേഘം കുടചൂടും
എൻ കിനാവിൻ ചന്ദ്രികയിൽ
പുഷ്പരാഗത്തേരിൽ വരൂ
സ്വപ്നലോലഗായകൻ നീ
എന്നും എന്റെ ഹൃദയത്തിൽ
പൊൻവസന്ത കേളികളിൽ
(വെൺമേഘം...)
നീ പാടും രാഗവും സോപാനഗീതവും
മധുചൊരിഞ്ഞു ഞാൻ മതിമറന്നു
ദേവനിന്നു മാനസത്തിൽ
ഞാനൊരു പൂവാലയത്തിൽ
തപസ്വിനിയായ് ഞാൻ തപസ്വിനിയായ്
(വെൺമേഘം...)
നീ നൽകി ജീവിതം ഇതു ധന്യജീവിതം
കതിരണിഞ്ഞു മനം തളിരണിഞ്ഞു
എന്റെ മൗനതീരത്തിൽ
നിത്യരാഗസ്നേഹവുമായ്
വന്നു ചേരൂ നീ വന്നു ചേരൂ
(വെൺമേഘം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Venmekham kuda choodum
Additional Info
Year:
1982
ഗാനശാഖ: