മഞ്ജിമ വിടരും പുലര്‍കാലം

മഞ്ജിമ വിടരും പുലര്‍കാലം
മന്ദമണഞ്ഞു മനോഹരിയായ്
മഞ്ഞില്‍ മുങ്ങി നീരാടി
മഞ്ജുളവര്‍ണ്ണ വിലാസിനിയായ്
സരിഗമ പാടുന്ന തിരമാലകള്‍
സരിഗമ പാടുന്ന മുകിൽ വേണികള്
(മഞ്ജിമ..)

ചേലഞ്ചും ചേലകള്‍ ചുറ്റി
പൂവണിഞ്ഞ മേടുകള്‍
മണിവര്‍ണ്ണപ്പീലികള്‍ നീര്‍ത്തി
മയിലാടും കാടുകള്‍
അനുഭൂതിയേകും നമ്മേയുണര്‍‍ത്തും
ഈ താഴ്വരയില്‍ ഹരിതാഭകളാല്‍
മരന്ദം തൂകിയെത്തും മധുമാസങ്ങള്‍
ഹൊയ്യാരേ ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യാരേ..
(മഞ്ജിമ..)

മാലേയക്കുളിര്‍ വിളമ്പി
ചാഞ്ചാടും തൈത്തെന്നല്‍
ലാവണ്യദീപ്തിയിലാടി
നിറവാലന്‍ പൈങ്കിളികള്‍
അഭിരാമമെന്നും ഈ മാമലകള്‍
മധു യൗവ്വനങ്ങള്‍ നിത്യ കൗതുകങ്ങള്‍
മേഘങ്ങള്‍ കളിയാടും മണിമേടകള്‍
ഹൊയ്യാരേ ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യാരേ..
(മഞ്ജിമ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manjima vidarum

Additional Info

Year: 
1982

അനുബന്ധവർത്തമാനം