മനസാ വാചാ കർമ്മണാ

മനസാ വാചാ കര്‍മ്മണാ ഞാന്‍
മനുഷ്യപുത്രനെ സ്നേഹിച്ചു
അവന്റെ ശത്രുവിനെ ഞാനെതിര്‍ത്തു
അവന്റെ ബന്ധുവിനെ സ്വീകരിച്ചു സ്വീകരിച്ചു 
(മനസാ..  )

ഉടുക്കാന്‍ തുകില്‍ കൊടുത്തൂ
നടക്കാന്‍ വഴി കൊടുത്തു
അരമനത്തിരുനട തുറന്നുവെച്ചൂ ഞാന്‍
അവനു വേണ്ടി പ്രാര്‍ഥിച്ചു
ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി-
ലാത്തെറ്റിനെന്നെ നീ ശിക്ഷിക്കൂ 
(മനസാ..  )

കുടിക്കാ‍ന്‍ ജലം കൊടുത്തൂ
കിടക്കാനിടം കൊടുത്തൂ
അഴലിന്റെ നിഴലിലീ കുരിശും ചുമന്നു ഞാ-
നവനു വേണ്ടി ജീവിച്ചു
ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി-
ലാതെറ്റിനെന്നെ നീ ക്രൂശിക്കൂ
(മനസാ..  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassa vacha karmana

Additional Info